അവിശ്വാസ പ്രമേയം; തടിയൂരാൻ സർക്കാർ
text_fieldsന്യൂഡൽഹി: അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യണമെങ്കിൽ സഭയിൽ സമാധാനാന്തരീക്ഷം വേണമെന്ന സർക്കാർ നിലപാട് ശരിയല്ലെന്ന് ഭരണഘടന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേയ നോട്ടീസ് ക്രമപ്രകാരമാവുകയും 50 അംഗങ്ങളുടെ പിന്തുണ ഉറപ്പാവുകയും ചെയ്താൽ പരിഗണിച്ചേ തീരൂ. സഭയിൽ സമാധാനം വേണമെന്നില്ല. ദീർഘകാലം ലോക്സഭ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി. ആചാരി വിശദീകരിച്ചത് ഇങ്ങനെ: ‘‘സഭയിൽ സമാധാനം ഉണ്ടാക്കിയശേഷം മാത്രം ചർച്ചകളിലേക്ക് കടക്കാനാണെങ്കിൽ, സഭാനടപടികൾ മുന്നോട്ടു കൊണ്ടുപോകാൻതന്നെ സാധിക്കില്ല. സഭയിൽ തങ്ങളുടെ വിഷയങ്ങൾ ഉയർത്താൻ അംഗങ്ങൾ പല മാർഗങ്ങൾ സ്വീകരിച്ചു എന്നു വരും.
അതിെൻറ പേരിൽ ഗൗരവപ്പെട്ട വിഷയങ്ങൾ കണക്കിലെടുക്കാതിരിക്കാൻ കഴിയില്ല.’’ അവിശ്വാസ പ്രമേയം പരിഗണിക്കാൻ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണ വേണം. പ്രമേയ നോട്ടീസ് നൽകിയ രണ്ടു പാർട്ടികൾക്കു പുറമെ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഇടതുപാർട്ടികൾ, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, എ.െഎ.എം.െഎ.എം തുടങ്ങി മിക്കവാറും പ്രതിപക്ഷ പാർട്ടികൾ അവിശ്വാസത്തെ പിന്തുണക്കുന്നു. ഫലത്തിൽ പ്രമേയത്തിന് ആവശ്യമായതിെൻറ നാലിരട്ടി അംഗങ്ങളുടെയെങ്കിലും പിന്തുണയുണ്ട്.
ചർച്ചയൊന്നും കൂടാതെ മിനിറ്റുകൾകൊണ്ട് ബഹളത്തിനിടയിൽ ബജറ്റ് പാസാക്കിയ സർക്കാർ അവിശ്വാസ പ്രമേയത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിെൻറ കുറ്റപ്പെടുത്തൽ. സ്പീക്കർ സുമിത്ര മഹാജൻ സർക്കാറിെൻറ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് പ്രമേയം പരിഗണിക്കാതെ മാറ്റിവെക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയം പരിഗണനക്കെടുത്താൽ പ്രതിപക്ഷനിരയുടെ െഎക്യവും ബി.ജെ.പി സഖ്യത്തിലെ വിള്ളലും സഭയിൽ വ്യക്തമാവും. സർക്കാറിെൻറ താൽപര്യപ്രകാരം പ്രമേയ നോട്ടീസ് രണ്ടുവട്ടം മാറ്റിവെച്ചതിെൻറ പൊരുൾ അതാണ്. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ളതുകൊണ്ട് പ്രമേയം പാസാകില്ല.
എന്നാൽ, ബി.ജെ.പി ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമാണ് ചർച്ചവേളയിൽ രൂപപ്പെടുക. ടി.ഡി.പി സഖ്യം വിട്ടു. ശിവസേന ചർച്ചയിൽ വിട്ടുനിൽക്കും. രാംവിലാസ് പാസ്വാൻ അടക്കം മറ്റു കക്ഷികൾ സർക്കാറിനെ ഗുണദോഷിക്കുന്നു. ഇതൊക്കെയും പരിഗണിക്കുേമ്പാൾ പ്രമേയചർച്ച അനുവദിച്ചുകൊടുക്കാൻ കഴിയില്ല. എന്നാൽ, തീരുമാനമെടുക്കാതെ അനിശ്ചിതമായി എത്രകാലം നീട്ടിക്കൊണ്ടുപോകാൻ പറ്റുമെന്ന ചോദ്യം ബാക്കി. ബഹളത്തിെൻറ പേരിൽ നേരേത്ത സമ്മേളനം അവസാനിപ്പിക്കുകയെന്ന ഉപായം സർക്കാറിനു മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.