അവിശ്വാസ പ്രമേയം: രാഹുൽ ഗാന്ധി 12 മണിക്ക് ലോക്സഭയിൽ സംസാരിക്കും
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള ചർച്ചയിൽ രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ലോക്സഭയിൽ രാഹുൽ സംസാരിക്കുക. കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ബി.ജെ.പിക്ക് ഒരു അജണ്ട മാത്രമേയുള്ളു. അവർ രാജ്യത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും മണിപ്പൂരിനെ സംബന്ധിച്ചും ചിന്തിക്കുന്നില്ല. രാഹുൽ ഗാന്ധിയേയും കുടുംബത്തേയും വിമർശിക്കുകയാണ് അവരുടെ ഏക ചുമതല. അതെല്ലാതെ മറ്റൊന്നും അവർക്ക് അറിയില്ല. രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും ഭയപ്പെടുകയാണെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
അതേസമയം, ജനാധിപത്യ വിരുദ്ധവും നിരുത്തരവാദപരവുമാണ് കുടുംബഭരണമെന്നും അതാണ് ഇൻഡ്യ സഖ്യത്തിൽ നടക്കുന്നതെന്നും ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ഒരു നേതാവിന്റെ മകളോ മകനോ നേതാവാകുന്നതാണ് കുടുംബാധിപത്യത്തിൽ കാണുന്നത്. ഇത്തരത്തിൽ നേതാവാവുന്ന ഇവർക്ക് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വരെയാകാം. രാഹുൽ ഗാന്ധി നല്ല നേതാവാണോയെന്ന് കോൺഗ്രസ് ചിന്തിക്കണമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.