കേന്ദ്ര സർക്കാറിനു മേൽ ആർ.എസ്.എസ്സിന് യാതൊരു നിയന്ത്രണവുമില്ലെന്ന് മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന് മേൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. കഴിഞ്ഞ 40,000 വർഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡി.എൻ.എ ഒരുപോലെയാണെന്നും ഭാഗവത് പറഞ്ഞു.
ബി.ജെ.പിക്കും ആർ.എസ്.എസ്സിനും പ്രത്യേക നയങ്ങളും പ്രവര്‍ത്തനരീതിയും സംവിധാനങ്ങളുമാണുള്ളത്. ആർ.എസ്.എസ്സിന്‍റെ പ്രധാന വ്യക്തികൾ സർക്കാറിന്‍റെ ഭാഗമായുണ്ട്. അത് അങ്ങനെ തന്നെ തുടരും. എന്നാൽ, ഇത് മാധ്യമങ്ങള്‍ പറയുന്നതു പോലെ ബി.ജെ.പിയെ ആർ.എസ്.എസ്സ് റിമോട്ട് കൺട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്നു എന്ന നിലയിലൊന്നുമല്ല -മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി യാതൊരു പ്രചാരണവും കൂടാതെ, പ്രശസ്തി ആഗ്രഹിക്കാതെ പ്രവർത്തിക്കുകയാണ് സംഘപരിവാർ. മറ്റ് സാമ്പത്തിക പിന്തുണയോ സർക്കാർ സഹായമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. മുമ്പ് സർക്കാറുകൾ തങ്ങൾക്കെതിരായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടന്നുകൊണ്ടാണ് 96 വർഷമായി സംഘപരിവാർ പ്രവർത്തനം തുടരുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.