പാരമ്പര്യത്തിൽ അഭിമാനിക്കാതെ രാജ്യത്തിന് മുന്നാട്ടുപോകാനാകില്ല - മോദി
text_fieldsന്യൂഡൽഹി: പാരമ്പര്യത്തിൽ അഭിമാനിക്കാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രേമാദി. ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളാതെ ഒരു രാജ്യത്തിനും വികസിക്കാനാകില്ല. പാരമ്പര്യം മറന്നാൽ കാലക്രമേണ അവരുെട സ്വത്വം നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. രാജ്യതലസ്ഥാനത്ത് സരിത വിഹാറിലാണ് 10 ഏക്കര്‍ സ്ഥലത്ത് 157 കോടി ചിലവിട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചത്.
ജൂൺ 21ന് യോഗ ദിനം ആചരിക്കാൻ തുടങ്ങിയതോടെ നമുക്ക് ആ പാരമ്പര്യത്തിൽ അഭിമാനിക്കാൻ സാധിച്ചു. യോഗ ഇന്ന് ലോകമെമ്പാടും വ്യാപിച്ചു. യോഗയും ആയുര്‍വേദവും സൈനികര്‍ക്കും ഫലപ്രദമാണ്. അത് അവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ് മാത്രമല്ല. അത് സമൂഹത്തിെൻറയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി സംരക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.