രാജ്യത്തെ കോവിഡ് കേസുകളിലെ വർധന: നാലാംതരംഗമായി കാണാനാവില്ല
text_fieldsന്യൂഡൽഹി: നിലവിലുള്ള കോവിഡ് കേസുകളിലെ വർധനവിനെ രാജ്യത്തെ നാലാംതരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ. ജില്ല തലങ്ങളിൽ കോവിഡ് കണക്കുകളിൽ ചില കുതിപ്പ് കാണുന്നുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കും.
നിലവിലുള്ളത് നാലാംതരംഗം അല്ലെന്നു പറയുന്നതിന് പിന്നിൽ ചില കാരണങ്ങളും അദ്ദേഹം പറയുന്നു. അതിൽ പ്രധാനം, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ്. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു.
കോവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റൽ അഡ്മിഷൻ കൂടുന്നില്ല എന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താൽ രാജ്യത്ത് നിലവിലുള്ളത് നാലാംതരംഗം അല്ല എന്നതിന് ഉദാഹരണങ്ങളാണെന്ന് പാണ്ഡ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.