ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് മത്സരമില്ലെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: പാകിസ്താൻ അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ ഇരുരാഷ്ട്രങ്ങളും തമ്മിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് സാധ്യതയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാർലമെൻറ് ഉപദേശക സമിതി യോഗത്തിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ക്രിക്കറ്റ് മത്സരങ്ങളും ഭീകരവാദവും തോേളാടു തോൾ ചേർന്ന് പോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അയൽരാഷ്ട്രങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവരും പെങ്കടുത്തു.
ഇരുരാജ്യങ്ങളിലെയും ജയിലിൽ കഴിയുന്ന 70 വയസ്സു കഴിഞ്ഞവർ, സ്ത്രീകൾ, മാനസിക പ്രശ്നങ്ങളുള്ളവർ എന്നിവരെ മാനുഷിക പരിഗണന നൽകി മോചിപ്പിക്കുന്ന കാര്യം പാക് അംബാസഡറുമായി ചർച്ച ചെയ്തതായി സുഷമ സ്വരാജ് അറിയിച്ചു.
ഇൗയിടെ മാലദ്വീപുകൾ ചൈനയുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കാരാർ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ചർച്ചയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.