Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസാധുനോട്ട്​ കൈവശം...

അസാധുനോട്ട്​ കൈവശം വെച്ചവർക്കെതിരെ നടപടി എടുക്കില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
അസാധുനോട്ട്​ കൈവശം വെച്ചവർക്കെതിരെ നടപടി എടുക്കില്ലെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: അസാധു നോട്ട്​ 2016 ഡിസംബർ 30 ന്​ ശേഷം കൈവശം വച്ചുവെന്നതിനാൽ ഹരജിക്കാർക്കെതിരെ ക്രിമിനൽ കേസ്​ രജിസ്​റ്റർ ചെയ്യില്ലെന്ന്​ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. അസാധുവാക്കിയ നോട്ടുകൾ മാറ്റിക്കിട്ടാൻ കൂടുതൽ സമയം അനുവദിക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ സുപ്രീം കോടതിയിൽ നൽകിയ ഹരജി പരിഗണിക്കവെയാണ്​ കേന്ദ്രം നിലപാട്​ അറിയിച്ചത്​.  

ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ്​ ഹരജി പരിഗണനക്ക്​ വന്നത്​. ഹരജിക്കാർക്കെതിരെ കേസെടുക്കില്ലെന്ന്​​ അ​േറ്റാർണി ജനറൽ കെ.കെ വേണുഗോപാൽ ഉറപ്പു നൽകി. എന്നാൽ ഹരജിയിൽ പരാമർശിച്ച തുകക്ക്​ മാത്രമേ ഇത്​ ബാധകമാകൂവെന്നും അറ്റോർണി ജനറൽ വ്യക്​തമാക്കി. അവരുടെ ​ൈകവശം ഹരജിയിൽ കാണിക്കാത്ത തുക ഉണ്ടെങ്കിൽ അതിന്​ സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതിയിൽ സർക്കാർ വ്യക്​തമാക്കി. 

മഹാരാഷ്​ട്രയിൽ നിന്നുള്ള കർഷകരും നോട്ട്​ അസാധുവാക്കിയ കാലഘട്ടത്തിൽ ആശുപ​ത്രിയിലായിരുന്നവരും വിദേശത്തായിരുന്നവരുമാണ്​ നോട്ട്​ മാറ്റിക്കിട്ടാൻ സമയം ആവശ്യപ്പെട്ട്​ സുപ്രീം കോടതി​െയ സമീപിച്ചത്​. 

എന്നാൽ നോട്ട്​ അസാധുവാക്കൽ നിയമം ഭരണഘടനാ സാധുതയുള്ളതായതിനാൽ താത്​കാലിക ഉത്തരവ്​ പുറപ്പെടുവിക്കാൻ ആവില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഭരണഘടനാബെഞ്ചിനു മുമ്പാകെയുള്ള നോട്ട്​ അസാധുവാക്കൽ നിയമത്തി​​െൻറ സാധുത പരിശോധിക്കുന്ന ഹരജിയിൽ കക്ഷിചേരാമെന്നും കോടതി ഹരജിക്കാരെ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetizationnote banmalayalam newssupreme court
News Summary - No criminal action will be taken for possession of demonetized notes - India News
Next Story