ജനന ലിംഗ അനുപാതം: ഒമ്പതു സംസ്ഥാനങ്ങൾ വിവരങ്ങൾ നൽകിയില്ല
text_fieldsന്യൂഡൽഹി: ഒമ്പതു സംസ്ഥാനങ്ങൾ 2017ലെ ജനന ലിംഗ അനുപാതം (എസ്.ആർ.ബി) കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ നൽകിയില്ലെന്ന ് റിപ്പോർട്ട്. ചില കേസുകളിൽ ജനനം രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്തവയിൽ വിവരങ്ങൾ പൂർണമല്ലതാനും . ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, സിക്കിം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് വിവരങ്ങൾ കൈമാറാതിരുന്നത്.
കമ്പ്യൂട്ടർവത്കരണത്തെക്കുറിച്ച് അറിവില്ലാത്തതോ ഭരണനിർവഹണത്തിലെ പാളിച്ചയോ ആകാം ഇതിനു കാരണമെന്നാണ് വിലയിരുത്തുന്നത്. പൂർണമല്ലാത്ത വിവരങ്ങൾ ഒഴിവാക്കുകയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
1000 പുരുഷന്മാർക്ക് ഇത്ര സ്ത്രീകൾ എന്ന രീതിയിൽ രജിസ്റ്റർ ചെയ്ത സ്ത്രീ-പുരുഷ ജനനവ്യത്യാസം സൂചിപ്പിക്കുന്നതാണ് എസ്.ആർ.ബി. സാംപിൾ സർവേ വഴിയോ, ജനനരജിസ്ട്രേഷൻ കേന്ദ്രങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചോ ആണ് ഇത് തയാറാക്കുന്നത്. ഒരു വർഷത്തെ ശരാശരിയാണ് വാർഷിക ലിംഗാനുപാതമായി എടുക്കുന്നത്.
2017ൽ ഏറ്റവും കൂടുതൽ എസ്.ആർ.ബി അരുണാചൽപ്രദേശിലായിരുന്നു(1047). തൊട്ടുപിന്നിൽ ഛത്തിസ്ഗഢും(968), കേരളവും(965), മിസോറമും(964) ആണ്. ദാമൻ-ദിയുവിൽ ആണ് ഏറ്റവും കുറവ് (879). പഞ്ചാബ് (890), ഗുജറാത്ത് (898), ചണ്ഡീഗഢ് (907) എന്നിവയാണ് എസ്.ആർ.ബി കുറവുള്ള മറ്റ് സംസ്ഥാനങ്ങൾ. 2016ലെ ഉയർന്ന എസ്.ആർ.ബി 877ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.