സി.ബി.െഎ മേധാവി; തീരുമാനമായില്ല
text_fieldsന്യൂഡൽഹി: പുതിയ സി.ബി.െഎ മേധാവിയെ തെരെഞ്ഞടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുട െ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. മുതിർന്ന ഒാഫിസറായ അലോക് വർമയെ നീക്കിയ ഒഴിവിലേക്ക് പുതിയ ഡയറക്ടറെ നിയമിക്കാനാണ് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ യോഗം ചേർന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി, ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
യോഗ്യരായ ഉദ്യോഗസ്ഥരുടെ പേരുകൾ സെലക്ഷൻ കമ്മിറ്റിയംഗങ്ങൾക്ക് കൈമാറിയതായും ഇതിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അടുത്ത യോഗം ഉടൻ ചേരും.
അഴിമതി ആരോപണം ഉയർന്നതിനെ തുടർന്നാണ് അലോക് വർമ്മയെ സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് വിവാദമായിരുന്നു. മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് അലോക് വർമ്മയെ മാറ്റിയതെന്ന് ആരോപണവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.