ദേശീയ പൗരത്വ രജിസ്റ്റർ: തീരുമാനെമടുത്തിട്ടില്ലെന്ന് കേന്ദ്രം
text_fields
ന്യൂഡൽഹി: രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെയുൾപെടെ ഭീതിയുടെ മുനയിൽ നിർത്തി പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്ന ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം. രാജ്യത്തിനകത്തും പുറത്തും വൻ പ്രക്ഷോഭങ്ങളായി പടർന്ന പ്രതിഷേധത്തിനൊടുവിലാണ് കേന്ദ്രത്തിെൻറ താത്കാലിക നയംമാറ്റമെന്നാണ് സൂചന.
നേരത്തെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുഖ്യ അജണ്ടകളിലൊന്നായി അവതരിപ്പിക്കുകയും ചെയ്ത എൻ.ആർ.സി രാജ്യത്തുണ്ടാക്കിയ ആശങ്ക പങ്കുവെച്ച് പാർലമെൻററി സ്ൻറാൻറിങ് കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രത്തിെൻറ പ്രതികരണം.
''കാനേഷുമാരിയുടെ ഭാഗമായി ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ പൂർണമായി സ്വകാര്യവും സുരക്ഷിതവുമായിരിക്കും. ഏകീകരിച്ച കണക്കുകൾ മാത്രമാണ് പുറത്തുവിടുക. 2021ൽ കാനേഷുമാരി പൂർത്തിയാക്കാൻ ആവശ്യമായ ബോധവത്കരണം വ്യാപകമാക്കും. കാനേഷുമാരിക്കായുള്ള ചോദ്യങ്ങൾ പരിശോധന പൂർത്തിയായിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കാൻ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല''- സർക്കാർ പ്രതികരണം ഇങ്ങനെ.
സെൻസസ്, എൻ.പി.ആർ എന്നിവ ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക സംബന്ധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോൺഗ്രസ് എം.പി ആനന്ദ് ശർമ അധ്യക്ഷനായ പാർലമെൻററി സമിതി അസംതൃപ്തി അറിയിച്ചിരുന്നു. രാജ്യസഭയിൽ ചൊവ്വാഴ്ച
ഇതിെൻറ നടപടി റിപ്പോർട്ടിലാണ് സർക്കാറിെൻറ മറുപടി. കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നതിനു പുറമെ സെൻസസ് 2021 ഒന്നാം ഘട്ടവും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും സർക്കാർ റിപ്പോർട്ട് പറയുന്നു.
അേത സമയം, ആധാർ വിവരങ്ങൾ വെച്ച് സെൻസസ്, എൻ.പി.ആർ എന്നിവ പുതുക്കുന്നത് സാമ്പത്തിക ചെലവ് ചുരുക്കുമെന്നും ഇതിലുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും പൗരന്മാരെ അല്ലാത്തവരിൽനിന്ന് വേർതിരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതിയിൽ ഉൾപെടെ നേരത്തെ നയം വ്യക്തമാക്കിയതാണ് കേന്ദ്രം. ആസാമിൽ 2019 ആഗസ്റ്റ് 31ന് അന്തിമ അംഗീകാരം നൽകിയ ദേശീയ പൗരത്വ പട്ടികയിൽ സംസ്ഥാനത്ത് സ്ഥിര താമസക്കാരായ 19 ലക്ഷം പൗരന്മാരെ പൗരന്മാരല്ലെന്ന് വിധിച്ചിരുന്നു. നടപടിക്കെതിരെ അപ്പീൽ പോകാൻ പോലും അനുവദിക്കാത്ത നിയമം ഉപയോഗിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. ഇതിനു പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പൂർത്തിയാക്കാൻ പ്രാഥമിക നടപടികൾ കേന്ദ്രം ആരംഭിക്കുകയും ചെയ്തു. പട്ടികക്ക് പുറത്തുള്ളവരെ പാർപ്പിക്കാനായി പ്രത്യേക ക്യാമ്പുകളുടെ നിർമാണം പല സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.