ആപ് എം.എൽ.എമാരുടെ അയോഗ്യതക്ക് സ്റ്റേയില്ല
text_fieldsന്യൂഡൽഹി: ഇരട്ടപ്പദവി വഹിച്ചതിന് 20 ആപ് എം.എൽ.എമാരെ അയോഗ്യരാക്കിയ കേന്ദ്ര നടപടിക്ക് ഡൽഹി ഹൈകോടതി സ്റ്റേ അനുവദിച്ചില്ല. അതേസമയം, ജനുവരി 29 വരെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതടക്കം തിരക്കിട്ട നടപടികളിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിട്ടുനിൽക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അയോഗ്യരാക്കിയ നടപടി ചോദ്യംചെയ്ത് ആപ് എം.എൽ.എമാർ നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷെൻറയും കേന്ദ്രത്തിെൻറയും വിശദീകരണം തേടിയ കോടതി ഇൗ മാസം 29 മുതൽ കേസിൽ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ഇൗ വിഷയത്തിൽ അന്തിമ തീർപ്പ് വരുന്നതുവരെ അയോഗ്യരാക്കപ്പെട്ടവെര എം.എൽ.എമാരായി തുടരാൻ അനുവദിക്കണമെന്നായിരുന്നു അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥെൻറ ആവശ്യം. കേസിൽ വാദം തുടരുന്ന 29 വരെ തെരഞ്ഞെടുപ്പ് കമീഷെൻറ ഭാഗത്തുനിന്ന് പ്രത്യേകിച്ച് നടപടികളൊന്നും ഉണ്ടാകില്ലെന്ന് കമീഷൻ അഭിഭാഷകൻ അനിൽ ശർമയും കോടതിയെ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.