Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 6:11 PM IST Updated On
date_range 1 Feb 2019 12:59 PM ISTത്രിപുരയിൽ പൗരത്വ പട്ടികയുടെ ആവശ്യമില്ല -ബിപ്ലവ് ദേവ്
text_fieldsbookmark_border
അഗർത്തല: അസമിലേത് പോലെ ത്രിപുരയിൽ പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേവ്. ഇവിടെ എല്ലാകാര്യങ്ങളും ക്രമത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനാവും. അസമിനെ സംബന്ധിച്ച് ഇത് വലിയ കാര്യമല്ല. എന്നാൽ ചിലർ സാഹചര്യം മുതലെടുത്ത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണെന്നും ബിപ്ലവ് ദേവ് പറഞ്ഞു.
അതേസമയം, അസമിൽ ദേശീയ പൗരത്വപ്പട്ടികയിൽ നിന്ന് 40 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തി. ഈ വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story