അടുത്ത യു.പി.എ അധ്യക്ഷൻ ശരദ് പവാർ; വാർത്ത നൽകിയത് നിക്ഷിപ്ത താൽപര്യത്തോടെയെന്ന് എൻ.സി.പി
text_fieldsന്യൂഡൽഹി: അടുത്ത യു.പി.എ അധ്യക്ഷൻ ശരദ് പവാർ ആണെന്നുമുള്ള വാർത്തകൾ തള്ളി എൻ.സി.പി. സോണിയാ ഗാന്ധി വിരമിക്കാൻ ഒരുങ്ങുകയാണെന്നും യു.പി.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എൻ.സി.പി തലവനും മുതിർന്ന നേതാവുമായ ശരദ് പവാർ എത്തിയേക്കുമെന്നുമായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.
എന്നാൽ അടിസ്ഥാനരഹിതമായ വാർത്തയാണ് മാധ്യമങ്ങൾ നൽകിയതെന്നാണ് എൻ.സി.പി വക്താവ് മഹേഷ് താപ്‌സെയുടെ പ്രതികരണം. കർഷകരുടെ പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കപ്പെടുന്നവയാണ് ഇത്തരം റിപ്പോർട്ടുകളെന്നും അദ്ദേഹം പറഞ്ഞു
യു.പി.എ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മഹാരാഷ്ട്രയിൽ എൻ.സിപിയുടെ സഖ്യകക്ഷിയായ ശിവസേന വാർത്ത പുറത്ത് വന്ന ഉടൻതന്നെ പവാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ പൾസ് അറിയാൻ കഴിയുന്ന പവാറിന് രാഷ്ട്രത്തെ നയിക്കാൻ കഴിയുമെന്നും ശിവസേന എം.പി സഞ്ജയ് റണാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.