സി.എ.എ പിന്തുണച്ച ഹരിയാന മുഖ്യമന്ത്രിയുടെ പൗരത്വം തെളിയിക്കാൻ രേഖകളില്ല
text_fieldsചണ്ഡിഗഡ്: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ അടക്കമ ുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ സംസ്ഥാന സർക്കാറിന്‍റെ കൈവശമില്ലെന്ന് റിപ്പോർട്ട്. ഹരിയാന ഗവർണർ സത്യദേ വ് നാരായൺ ആര്യ, സംസ്ഥാന മന്ത്രിമാർ എന്നിവരും പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തവരുടെ ഗണത്തിൽപ്പെടുമെന്നാണ് വ ിവരം.
ജനുവരി 20ന് പാനിപ്പട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ലഭ്യമല്ലെന്നാണ് സംസ്ഥാന പൊതു വിവരാവകാശ ഒാഫീസർ പി.പി കപൂർ വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റം തടയുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ ഹരിയാനയിൽ നടപ്പാക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖട്ടാർ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് പൗരത്വം തെളിയിക്കാനുള്ള രേഖയില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് മതപീഡനത്തിന് വിധേയരായ 1500ഒാളം പേർ ഹരിയാനയിലുണ്ടെന്ന് ജനുവരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖട്ടാർ വ്യക്തമാക്കിയിരുന്നു. ഇതിൽ ഒരു മുസ് ലിം കുടുംബവും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.