മോദിയുടെ ജനസമ്മതിക്ക് ഇടിവ് തട്ടിയിട്ടില്ലെന്ന് സർവേ
text_fieldsന്യൂഡൽഹി: നരേന്ദ്രമോദിയുടെ ജനസമ്മതിക്ക് ഇടിവു തട്ടിയിട്ടില്ലെന്ന് സർവേ. നോട്ടു നിരോധവും ജി.എസ്.ടിയുമടക്കം സർക്കാർ നടപടികളെല്ലാം ജനങ്ങളെ വലച്ചിട്ടും ജനസമ്മതിയിൽ മോദി വളരെ മുന്നിൽ തന്നെയാണെന്ന് അമേരിക്കൻ ഏജൻസിയായ പ്യൂ റിസർച്ച് സെൻററിെൻറ സർവേ പറയുന്നു.
സർവേയിൽ 88 ശതമാനം വോട്ട് മോദി നേടിയപ്പോൾ രണ്ടാമതെത്തിയ രാഹുൽ ഗാന്ധി 58 ശതമാനം വോട്ടാണ് നേടിയത്. 57 ശതമാനം വോട്ടാണ് സോണിയ ഗാന്ധിക്ക് നേടാനായത്. 39 ശതമാനം വോട്ടുമാത്രമേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലഭിച്ചിട്ടുള്ളു. െഫബ്രുവരി 21നും മാർച്ച് 10നും ഇടയിലാണ് സർവേ നടത്തിയത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള 2,464 പേരാണ് സർവേയിൽ പെങ്കടുത്തത്.
സർവേയിൽ പെങ്കടുത്തവരിൽ പത്തിൽ എട്ടു പേരും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണെന്നാണ് നിലപാട് സ്വീകരിച്ചത്. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ കറൻസി ക്ഷാമം വൻ പ്രശ്നമായി ആരും രേഖപ്പെടുത്തിയിട്ടില്ല.
മോദിയുടെ ജനസമ്മതിക്ക് വടക്കൻ സംസ്ഥാനങ്ങളിൽ ഇളക്കം തട്ടിയിട്ടില്ല. തെക്കേയിന്ത്യയിലും പടിഞ്ഞാറെ ഇന്ത്യയിലും സ്വാധീനം അൽപം വർധിച്ചിട്ടുണ്ട്. എന്നാൽ കിഴക്കേ ഇന്ത്യയിൽ മോദി പ്രഭാവത്തിന് ജനപ്രീതി കുറഞ്ഞിരിക്കുകയാണെന്നും സർവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.