‘ആപ്’ അയോഗ്യത: ഉപതെരഞ്ഞെടുപ്പിന് താൽക്കാലിക വിലക്ക്
text_fieldsന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ആം ആദ്മി പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കിയ മണ്ഡലങ്ങളിൽ ജനുവരി 29 വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഡൽഹി ഹൈകോടതി നിർദേശം. അയോഗ്യരാക്കിയ കമീഷൻ നടപടി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച േകാടതി, അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കുകയായിരുന്നു. അയോഗ്യരാക്കിയ എട്ടുപേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ആർ. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് എ.കെ. ചൗള എന്നിവരുടെ ബെഞ്ച് തെരെഞ്ഞടുപ്പ് ഉടൻ പ്രഖ്യാപിക്കരുതെന്ന് നിർദേശിച്ചത്.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷനും രാഷ്ട്രപതിയും തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ എം.എൽ.എമാർ ചൊവ്വാഴ്ച ഹൈകോടതിയിൽ പുതിയ ഹരജി സമർപ്പിച്ചത്. കമീഷൻ നടപടിക്കെതിരെ നേരത്തെ നൽകിയ ഹരജി തിങ്കളാഴ്ച പിൻവലിച്ചിരുന്നു. കമീഷൻ ശിപാർശ രാഷ്ട്രപതി അംഗീകരിച്ചതിനെത്തുടർന്ന് ആദ്യം നൽകിയ ഹരജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നതിനാലാണ് ഇത് പിൻവലിച്ച് പുതിയത് സമർപ്പിച്ചത്.
2015 മാർച്ചിലാണ് ഗതാഗത മന്ത്രി കൈലാശ് െഗഹ്ലോട്ട് അടക്കം എം.എൽ.എമാരെ പാർലെമൻററി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ 2016ൽ തെരഞ്ഞെടുപ്പ് കമീഷനിൽ ലഭിച്ച പരാതിയിലാണ് എം.എൽ.എമാരെ അയോഗ്യരാക്കിയത്. അതേസമയം ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിരവധി ബി.ജെ.പി എം.പി, എം.എൽ.എമാർ ഇരട്ടപ്പദവി വഹിക്കുന്നതായി ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.