സഭയിൽ നിലവിടരുതെന്ന് അണ്ണാ ഡി.എം.കെ എം.എൽ.എമാർക്ക് ഉപദേശം
text_fieldsചെന്നൈ: ആർ.കെ നഗറിൽ തോറ്റതിെൻറ പക സഭയിൽ തീർക്കരുതെന്ന് അണ്ണാ ഡി.എം.കെ എം.എൽ.എമാരോട് നേതൃത്വത്തിെൻറ നിർദേശം. എട്ടിന് തുടങ്ങുന്ന തമിഴ്നാട് നിയമസഭസമ്മേളനത്തിൽ ടി.ടി.വി. ദിനകരൻ എം.എൽ.എയും പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിനും എത്ര പ്രകോപിപ്പിച്ചാലും നിലവിട്ട് പെരുമാറരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പന്നീർ സെൽവത്തിെൻറയും ഉപദേശം.
ചെന്നൈ റോയപ്പേട്ടയിലെ പാർട്ടിആസ്ഥാനത്ത് ബുധനാഴ്ച രാവിലെ ചേർന്ന യോഗത്തിൽ 104 പേർ പെങ്കടുത്തു. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് അംഗങ്ങളുടെ അസാന്നിധ്യം പാർട്ടിനേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
ദിനകരൻഅനുകൂലികളായ അയോഗ്യരാക്കപ്പെട്ട 18 പേരൊഴിച്ച് 111 എം.എൽ.എമാരെയാണ് യോഗത്തിേലക്ക് ക്ഷണിച്ചിരുന്നത്. കടമ്പൂർ രാജു, സെല്ലൂർ രാജു എന്നിവരാണ് പെങ്കടുക്കാതിരുന്ന മന്ത്രിമാർ. ഇരുവരും ദിനകര അനുകൂലികളാണെന്ന് അഭ്യൂഹമുണ്ട്. പെങ്കടുക്കാൻ കഴിയാതിരുന്നവർ കാരണങ്ങൾ ചൂണ്ടിക്കാട്ടി കത്തുനൽകിയിട്ടുണ്ടെന്ന് ഇ.പി.എസ്-ഒ.പി.എസ് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.