അയോധ്യ: പള്ളി പണിയുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കണമെന്ന് ബി.ജെ.പി നേതാവ്
text_fieldsഅയോധ്യ (യു.പി): അയോധ്യയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് പള്ളി പണിയുന്നില്ലെങ്കിൽ സ്ഥലം തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് രജനീഷ് സിങ്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഭൂമി ഉപയോഗിക്കാൻ അയോധ്യ മസ്ജിദ് ട്രസ്റ്റിന് കർശന നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ സിങ് ആവശ്യപ്പെട്ടു.
ഇവിടെ മസ്ജിദ് നിർമിക്കുകയോ നിർമിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ, ഭൂമിയുടെ ദുരുപയോഗം തടഞ്ഞ് സർക്കാറിന് തിരികെ നൽകാൻ നിർദേശം നൽകണം. പള്ളി നിർമിക്കലല്ല, മറിച്ച് പള്ളിയുടെ പേരിൽ അസ്വസ്ഥതയുണ്ടാക്കലാണ് മുസ്ലിം സമൂഹത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു. താജ്മഹൽ ശവകുടീരം ശിവപ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് രജനീഷ് സിങ് അലഹബാദ് ഹൈകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.