കരുതൽ മേഖലയിൽനിന്ന് കുടിയൊഴിപ്പിക്കില്ല -കേന്ദ്രം
text_fieldsന്യൂഡൽഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ പാര്‍ക്കുകള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ കരുതൽ മേഖലയിൽ താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ അവരുടെ കാർഷിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി അശ്വിനി കുമാർ ചൗബേ. കെ. മുരളീധരൻ എം.പി ലോക്സഭയിൽ ചട്ടം 377 അനുസരിച്ച് ഉന്നയിച്ച വിഷയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാന സർക്കാറിന്‍റെ ശിപാർശപ്രകാരമാണ് കരുതൽമേഖല നിർണയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
വ്യാപാര അടിസ്ഥാനത്തിലുള്ള മൈനിങ്, കരിങ്കൽ ഖനനം, ക്രഷിങ് യൂനിറ്റുകൾ എന്നിവക്കാണ് നിയന്ത്രണമുണ്ടാവുക. കാർഷിക പ്രവർത്തനത്തെയും ക്ഷീരോൽപാദനത്തെയും മത്സ്യക്കൃഷിയെയും ഇതൊരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും കരുതൽമേഖല നിർണയിക്കുമ്പോൾ ഈ കാര്യങ്ങൾ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.