നാഷണൽ ഹെറാൾഡ് ഒാഫീസ് ഒഴിപ്പിക്കരുതെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡ് പ്രവർത്തിക്കുന്ന ഡൽഹിയിലെ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന സർക്കാർ ഉത്തരവിന് കോടതി വിലക്ക്. ഇൗ മാസം 22വരെ തൽസ്ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചു.
നാഷനൽ ഹെറാൾഡ് പത്രത്തിെൻറ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിക്കാണ് നഗരവികസന മന്ത്രാലയം കഴിഞ്ഞ 30ന് നോട്ടീസ് നൽകിയത്. 56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. പ്രസ് എൻക്ലേവ് വളപ്പിൽനിന്ന് നവംബർ 15നകം ഒഴിയാനായിരുന്നു നിർദേശം. 1967 മുതൽ സ്ഥാപനം ഇവിടെയാണ് പ്രവർത്തിച്ചു വന്നത്.
നാഷനൽ ഹെറാൾഡ്, ഹിന്ദി പത്രമായ നവജീവൻ, ഉർദുവിലുള്ള ഖൗമി ആവാസ് എന്നിവയുടെ ഒാൺലൈൻ പതിപ്പാണ് ഇപ്പോൾ ഇറങ്ങുന്നത്.
2012ൽ നാഷണൽ ഹെറാൾഡിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. അനധികൃതമായി 90 കോടി വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.