ഡൽഹിയിൽ ജൂലൈ 19 വരെ മരം മുറിക്കരുതെന്ന് ഹരിത ട്രൈബ്യൂണൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി മരം മുറിക്കാനുള്ള നീക്കം തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണൽ. ജൂലൈ 19 വരെ മരം മുറിക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാറിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനും ഭവന-നഗരവികസന മന്ത്രാലയത്തിനും നോട്ടീസ് അയച്ചു.
സൗത്ത് ഡൽഹിയിലെ ഏഴു കോളനികളുടെ നവീകരണത്തിനു വേണ്ടി നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനും കേന്ദ്ര പൊതുമരാമത്ത് വകുപ്പുമാണ് മരം മുറിക്കാൻ അനുമതി തേടിയത്. പദ്ധതിക്കായി 17000 മരം മുറിക്കാനുള്ള തീരുമാനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മരം മുറിക്കുന്നതിന് ജൂലൈ നാലു വരെയാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും അനുമതി നല്‍കിയതോടെയാണ് ഡൽഹിയിൽ മരംമുറിക്കല്‍ ആരംഭിച്ചത്.
നഗരവാസികളുടെ ഭാഗത്തുനിന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മരം മുറിക്കലിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കൂടാതെ നിരവധി സന്നദ്ധസംഘടനകൾ പൊതുതാൽപര്യ ഹരജിയുമായി കോടതിയെ സമീപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.