വേഗ റെയിൽ പദ്ധതിക്ക് അന്തിമ അനുമതി നൽകിയിട്ടില്ല
text_fieldsന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെയുള്ള വേഗ റെയിൽവേ പദ്ധതിക്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അതേസമയം, പദ്ധതിയുടെ നിക്ഷേപപ്രവർത്തനങ്ങൾക്ക് മുമ്പുള്ള നടപടിക്രമങ്ങൾക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുെണ്ടന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ അലൈൻമെൻറ്, വേണ്ടിവരുന്ന റെയിൽവേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയിൽപാതയിൽ വേണ്ടിവരുന്ന ക്രോസിങ്ങുകൾ തുടങ്ങി വിശദ റിപ്പോർട്ട് കേരള റെയിൽവേ ഡെവലപ്മെൻറ് കോർപറേഷനോട് തേടിയിട്ടുണ്ട്. പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നുമാണ് അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, കെ. മുരളീധരൻ, തോമസ് ചാഴികാടൻ, ആേൻറാ ആൻറണി എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചത്.
ശബരി റെയിൽപദ്ധതി സംബന്ധിച്ച ചോദ്യത്തിന് പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കാൻ കേരള റെയിൽവേ ഡെവലപ്മെൻറ് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി. പദ്ധതി ലാഭകരമാവുമോ എന്നതുകൂടി കണക്കിലെടുത്തേ നിർമാണകാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന് പുതിയ റെയിൽവേ സോണിെൻറ ആവശ്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. എറണാകുളം- അമ്പലപ്പുഴ റെയിൽ പാതയിരട്ടിപ്പിക്കൽ എത്രയുംവേഗം പൂർത്തീകരിക്കുമെന്ന് എ.എം. ആരിഫിെന മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.