ചെങ്കോട്ടയിൽ പാറേണ്ടത് ത്രിവർണ പതാക; വേറെ പതാക ഉയർത്തിയത് അംഗീകരിക്കാനാവില്ല -തരൂർ
text_fieldsന്യൂഡൽഹി: ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. ചെങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ് തരൂർ വിശേഷിപ്പിച്ചത്. ത്രിവർണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെങ്കോട്ടയിൽ പറക്കരുതെന്ന് തരൂർ പറഞ്ഞു. തുടക്കം മുതൽ കർഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ചെങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തരൂർ പറഞ്ഞു.
സമരത്തിനിടെ പൊലീസ് വെടിയേറ്റ് കർഷകൻ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് തരൂർ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും തരൂർ വ്യക്തമാക്കി.
ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ തുടങ്ങിയ ട്രാക്ടർ പരേഡ് ചെങ്കോട്ടയിലെത്തിയിരുന്നു. പിന്നീട് ചെങ്കോട്ടയിൽ അവരുടെ പതാക ഉയർത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.