മോദി വിദേശയാത്രകൾ മതിയാക്കുന്നു
text_fieldsന്യൂഡൽഹി: നാലര വർഷത്തിനിടയിൽ നിലംതൊടാതെ പറന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന ിയുള്ള മാസങ്ങളിൽ വിദേശ യാത്രക്കില്ല. സെമിഫൈനലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള ിൽ ബി.ജെ.പി തോറ്റതോടെ, ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കാര്യമായി ശ്രദ്ധിക്കാനുള്ള പു റപ്പാടിലാണ്.
അടുത്ത നാലു മാസത്തെ സന്ദർശന പരിപാടികളിൽ മോദിക്ക് വിദേശ യാത്ര ഒന്നുംതന്നെയില്ല. പ്രധാനമന്ത്രി പെങ്കടുക്കേണ്ട പ്രധാന ബഹുരാഷ്ട്ര പരിപാടികളൊന്നും അന്താരാഷ്ട്ര തലത്തിൽ നടക്കുന്നുമില്ല. വാരാണസിയിൽ ജനുവരി 21 മുതൽ 23 വരെ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിൽ മോദി പെങ്കടുക്കുന്നുണ്ട്. അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ലോക്സഭ മണ്ഡലം കൂടിയാണ് വാരാണസി.
നാലര വർഷത്തിനിടയിൽ 48 രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചുവെന്നാണ് കണക്ക്. ഇക്കൊല്ലം മാത്രം 14 യാത്ര നടത്തി. ഒക്ടോബറിലാണ് ജപ്പാനിൽ പോയത്. പിന്നീട് സിംഗപ്പൂർ, മാലദ്വീപ് എന്നിവിടങ്ങളിലും പോയി. അധികാരമേറ്റതു മുതൽ ഭരണകാര്യങ്ങളേക്കാൾ, വിദേശയാത്രകൾക്ക് പ്രധാനമന്ത്രി താൽപര്യപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പു നേരിടാനൊരുങ്ങുന്ന മോദിക്ക് ഇക്കുറി ഏറ്റവും വെല്ലുവിളി ഉയരുന്നത് കാർഷിക, ചെറുകിട വ്യാപാര മേഖലകളിൽനിന്നാണ്. മോദി തരംഗം സൃഷ്ടിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവാക്കൾ തൊഴിലവസരങ്ങൾ കുറയുന്നതിൽ കടുത്ത അതൃപ്തിയിലാണ്. ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള അന്വേഷണങ്ങളിലാണ് മോദി സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.