റെയിൽവേയിൽ സൗജന്യ ഇൻഷുറൻസ് ഇനിയില്ല
text_fieldsന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ സൗജന്യ ഇൻഷുറൻസ് നിർത്തലാക്കുന്നു. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2017 ഡിസംബറിൽ ഏർപ്പെടുത്തിയ ആനുകൂല്യത്തിനാണ് ഇന്ത്യൻ റെയിൽവേസ് കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (െഎ.ആർ.സി.ടി.സി) സെപ്റ്റംബർ ഒന്നുമുതൽ നിയന്ത്രണം വരുത്തുന്നത്.
ഇനി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ തിരഞ്ഞെടുക്കാവുന്ന രീതിയിലായിരിക്കും ഇൻഷുറൻസ് സൗകര്യം. വെബ്സൈറ്റിൽ ഇതിനുള്ള സംവിധാനമുണ്ടാവും. യാത്രക്കിടെ മരിച്ചാൽ യാത്രക്കാരന് പരമാവധി 10 ലക്ഷം രൂപയാണ് െഎ.ആർ.സി.ടി.സി ഇൻഷുറൻസ് വാഗ്ദാനം ചെയ്തിരുന്നത്. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷവും പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും മൃതദേഹം കൊണ്ടുപോകുന്നതിന് 10,000 രൂപയുമായിരുന്നു ഇൻഷുറൻസ്. പുതിയ സംവിധാനപ്രകാരം തുകയിൽ മാറ്റമുണ്ടാവുമോ എന്ന് വ്യക്തമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.