തെരുവുനായ് ശല്യം പരിഹരിക്കാന്‍ പണമില്ലെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്
text_fieldsന്യൂഡല്‍ഹി: തെരുവുനായ് ശല്യം പരിഹരിക്കാനുള്ള മാര്‍ഗരേഖ നടപ്പാക്കാന്‍ പണമില്ലാത്തതിനാല്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മൃഗസംരക്ഷണ ബോര്‍ഡ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിളിച്ചുചേര്‍ത്ത മൃഗസംരക്ഷണ ബോര്‍ഡ് അംഗങ്ങളുടെ യോഗമാണ ധനമന്ത്രാലയത്തോട് ഫണ്ട് ആവശ്യപ്പെട്ടത്. വന്ധ്യംകരണമടക്കമുള്ള മൃഗ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ കര്‍ശനമാക്കിയാല്‍തന്നെ കേരളത്തിലെ തെരുവുനായ് ശല്യം പരിഹരിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.
തെരുവുനായ് ശല്യം പരിഹരിക്കാന്‍ പ്രായോഗികമായി എന്തു നടപടി സ്വീകരിക്കാനാകുമെന്ന് വ്യക്തമാക്കാന്‍ മൃഗസംരക്ഷണ ബോര്‍ഡിനോടും പരിസ്ഥിതി മന്ത്രാലയത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് വെള്ളിയാഴ്ച മന്ത്രാലയം സ്പെഷല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്. മൃഗസംരക്ഷണ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ആര്‍.എം. ഖര്‍ബും ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക, പ്രത്യേക അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് വൈദ്യസഹായം, നഷ്ടപരിഹാരം തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.
തെരുവുനായ് ശല്യം പരിഹരിക്കാന്‍ മാര്‍ഗരേഖ തയാറാക്കുന്നതിനുള്ള പ്രധാന തടസ്സം നടപ്പാക്കാനുള്ള പണം എങ്ങനെ കണ്ടത്തെുമെന്നതാണെന്ന് ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിന്‍െറ അഭിപ്രായം തേടാന്‍ തീരുമാനമായി. ശാസ്ത്രീയമായി പരിഹരിക്കാവുന്ന പ്രശ്നം കേരളത്തില്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണെന്ന് മൃഗസംരക്ഷണ ബോര്‍ഡ് അംഗം അഞ്ജലി ശര്‍മ ആരോപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ജോസ് മാവേലിയും ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.