എച്ച്-1ബി വിസയിൽ അടിസ്ഥാനപരമായി മാറ്റങ്ങളില്ലെന്ന് യു.എസ് നയന്ത്രഉദ്യോഗസ്ഥൻ
text_fieldsമുംബൈ: എച്ച്-1ബി വിസയിൽ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന് യു.എസ് നയതന്ത്രഉദ്യോഗസ്ഥൻ. എച്ച്-1ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മുംബൈയിൽ യു.എസ് കൗൺസിൽ ജനറൽ എഡ്ഗാർഡ് ഡി കാഗൻ വ്യക്തമാക്കി.
എച്ച്-1ബി വിസയിലെ മാറ്റം ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വലിയൊരു വിഭാഗത്തിെൻറയും വിശ്വാസം. ഇതുസംബന്ധിച്ച് യു.എസ് സർക്കാറുമായി ഇന്ത്യ സർക്കാർ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യയെ ബാധിക്കുന്ന പ്രശ്നം മാത്രമല്ല. ഇതുമായി ഇന്ത്യ-യു.എസ് ബന്ധത്തെ കൂട്ടിയിണക്കേണ്ട കാര്യവുമില്ല. വലിയ വ്യാപ്തിയുള്ള പ്രശ്നമാണ് ഇതെന്നും കാഗൻ വ്യക്തമാക്കി.
വിദേശരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് യു.എസിൽ ജോലി ചെയ്യുന്നതിനായി നൽകുന്ന വിസയാണ് എച്ച്-1ബി. അമേരിക്കക്കാർക്ക് മുൻഗണന നൽകുന്നതിെൻറ ഭാഗമായി ട്രംപ് ഭരണകൂടം എച്ച്-ബി വിസയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.