ചൈനയിൽ നിന്ന് കമ്പനികൾ വന്നാലും ഇന്ത്യക്ക് നേട്ടമുണ്ടാകില്ല –അഭിജിത് ബാനർജി
text_fieldsകൊൽക്കത്ത: കോവിഡ് പേടിച്ച് ചൈനയിൽ നിന്ന് കമ്പനികൾ ഇന്ത്യയിലേക്കെത്തുമെന്നും അത് രാജ്യത്തിന് നേട്ടമാകും എന്നുമുള്ള ധാരണ ശരിയല്ലെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജി. ബംഗാളി വാർത്ത ചാനൽ ‘എ.ബി.പി ആനന്ദ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന അവരുടെ നാണയത്തിെൻറ മൂല്യം കുറച്ചാൽ അവിടെ സാധനങ്ങൾക്ക് വില ഇടിയും. അപ്പോൾ വീണ്ടും എല്ലാവരും ചൈനയിൽ നിന്ന് തന്നെ വസ്തുക്കൾ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി)ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സാമ്പത്തിക ഉത്തേജനത്തിനായി ചെലവഴിക്കുന്നത്. ഈ തുക ഗണ്യമായി വർധിപ്പിക്കണം.
സാധാരണക്കാരുടെ കൈയിൽ പണമില്ല. സാധനങ്ങൾക്ക് ഡിമാൻറുമില്ല. എങ്കിലും പാവപ്പെട്ടവർക്ക് പണം നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. അവരാണ് സാമ്പത്തിക വ്യവസ്ഥയെ ചലിപ്പിക്കുന്നത്. ദരിദ്രർക്ക് നൽകുന്ന പണം ചെലവാക്കിയില്ലെങ്കിലും ഒന്നു സംഭവിക്കാനില്ലെന്നും ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.