മോശം സ്ഥലങ്ങളില്‍ ഗാന്ധിചിത്രം വെക്കരുത് –കേന്ദ്രം
text_fields
ന്യൂഡല്‍ഹി: മോശം സ്ഥലങ്ങളില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം, സ്കെച്ച് തുടങ്ങിയവ ഉപയോഗിക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചര്‍ക്ക തുടങ്ങിയവയുടെ ചിത്രങ്ങളും വികൃതമാക്കപ്പെടാവുന്ന രീതിയില്‍ ഉപയോഗിക്കരുത്. പൊതുകക്കൂസിന്‍െറ ഭിത്തി, ചവറ്റു കൊട്ട തുടങ്ങിയവയില്‍ അലങ്കാരമെന്ന പോലെ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുത്. സ്വച്ഛ് ഭാരത് മിഷന്‍ പരിപാടികള്‍ക്കും ഗാന്ധി ചിത്രങ്ങളോ മഹാത്മാവിന്‍െറ ഉപയോഗവസ്തുക്കളോ ദുരുപയോഗിക്കരുത്.
ഖാദി ഗ്രാമവ്യവസായ കോര്‍പറേഷന്‍െറ കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഗാന്ധിജിയെ കുടിയിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിയേറിയതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പോയിരിക്കുന്നത്. ഓണ്‍ലൈന്‍ ചില്ലറ വ്യാപാരികളായ ആമസോണ്‍ സൈറ്റില്‍ വില്‍പനക്കുവെച്ച ചെരിപ്പിലെ ഗാന്ധി ചിത്രവും ദേശീയ പതാകയുള്ള ചവിട്ടിയും വിവാദമുയര്‍ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.