ഉത്സവങ്ങൾ ആഘോഷിച്ച് ജീവനുകൾ അപകടത്തിലാക്കണോ? മുന്നറിയിപ്പുമായി ഹർഷ വർധൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയാതെ തുടരുന്നതിനിടെ ഉത്സവാഘോഷങ്ങളിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് കാലത്ത് ഉത്സവങ്ങൾ ആഘോഷിച്ച് ജീവനുകൾ അപകടത്തിലാക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു ദൈവവും മതവും കൂട്ടം കൂടി നിന്ന് തെരുവുകളിൽ ഉത്സവങ്ങൾ ആഘോഷിക്കാൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ മഹാരാഷ്ട്രയിൽ ഗണേശോത്സവും കേരളത്തിൽ ഓണവുമാണ് കോവിഡ് രോഗികളുടെ വർധനക്കിടയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഉത്തരേന്ത്യയിൽ ദസ്റയും ദീപാവലിയുമൊക്കെയായി ഉത്സവകാല സീസണാണ് വരാനിരിക്കുന്നത് ഇതിന് മുന്നോടിയായാണ് ഹർഷ വർധെൻറ മുന്നറിയിപ്പ്.
ശൈത്യകാലത്ത് കോവിഡ് വൈറസിെൻറ വ്യാപനം വർധിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ തള്ളികളയേണ്ടതില്ല. ൈശത്യകാലത്ത് കോവിഡ് അതിവേഗം പടർന്നേക്കാം. യു.കെയിൽ അതിശക്തമായ കോവിഡ് വ്യാപനത്തിന് കാരണം ശൈത്യകാലമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെന്നും ഹർഷ വർധൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.