'ഒരു സർക്കാറും ദീർഘകാലം അധികാരത്തിൽ തുടരില്ല; മോദിയുടെ അടുത്ത് പിച്ചച്ചട്ടിയുമായി പോകില്ല' -ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: ഒരു സർക്കാറും അധികകാലം അധികാരത്തിൽ തുടരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകില്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഗുപ്കാർ കമീഷന് കീഴിൽ പീപ്പ്ൾ സഖ്യം രൂപീകരിച്ചതിെൻറ പശ്ചാത്തലത്തിൽ ഇൻഡ്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ആഗസ്റ്റ് നാലിന് കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കിയ ഉടമ്പടിയുടെ തുടർച്ചയാണിത്. അതിനുശേഷം നിരവധിപേരെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ഇപ്പോൾ അതിന് ശരിയായ പേരും രൂപവും അജണ്ടയും കൈവന്നു. ഇത് അവസര വാദമല്ല. പകരം, രാഷ്ട്രീയമാണ്. ഒരിക്കലും സാമൂഹിക സഖ്യമാണെന്നും പറയാൻ കഴിയില്ല.
ഭരണഘടന വിരുദ്ധമായും നിയമവിരുദ്ധമായും ഞങ്ങളിൽനിന്ന് തട്ടിയെടുത്തവ തിരികെ ലഭിക്കാൻ ഭരണഘടനാപരവും സമാധാന പരവുമായ മാർഗമാണിത്. ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് പിതാവ് ഫറൂഖ് അബ്ദുല്ല പറഞ്ഞിട്ടില്ല. ജമ്മു കശ്മീരിെൻറ ആഭ്യന്തര വിഷയത്തിൽ ചൈന പ്രതികരിച്ചു എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ബി.ജെ.പി വക്താവ് വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.
മെഹബൂബ മുഫ്തിയെ 14 മാസത്തോളം തടങ്കലിലാക്കി. മാസങ്ങളായി എെൻറ പിതാവും തടങ്കലിലായിരുന്നു. ഞാൻ ഒമ്പതുമാസത്തോളം തടവിൽ കഴിഞ്ഞു. ഇത്രയും സമയം ധാരാളമായിരുന്നു ഒരു ബദൽ നീക്കം സാധ്യമാക്കാൻ. ഞങ്ങളുണ്ടാക്കുന്ന സഖ്യം അവരെ അലോസരപ്പെടുത്തുന്നത് എന്തിനാണ്. ഞങ്ങളും രാഷ്ട്രീയ പാർട്ടികളാണ്. ലഡാക്കിലെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ ചെയ്യുന്നത് എന്താണ്? -അദ്ദേഹം ചോദിച്ചു.
ഏറെ നാൾ തുറങ്കലിൽ കിടന്ന ഒരാൾക്ക് സന്തോഷത്തോടെ പുറത്തുവരാൻ കഴിയുമോ? പൊതു സുരക്ഷ നിയമത്തിെൻറ പേരുപറഞ്ഞ് കാലങ്ങളായി എെന്ന തടവറയിലാക്കി. എെൻറ കോപത്തെ ചോദ്യം െചയ്യരുത്. എന്തുകൊണ്ട് തങ്ങളെ ഇത്രയും കാലം ജയിലിൽ അടച്ചതിനെ നിങ്ങൾ ചോദ്യം ചെയ്തില്ല -അദ്ദേഹം ചോദിച്ചു.
ഞങ്ങൾ സർക്കാറിനോട് ഒരിക്കലും യാചിക്കില്ല. സുപ്രീംകോടതിയിൽ ഞങ്ങൾ പോരാടും. ഒരു പിച്ചച്ചട്ടിയുമായി ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത് ചെല്ലില്ല. ഒരു സർക്കാറും എല്ലാ കാലവും നിലനിൽക്കില്ല. ഞങ്ങൾ കാത്തിരിക്കും. ഞങ്ങളുടെ പാത്രം തിളപ്പിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും വിട്ടുനൽകില്ല -ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.