ബി.ജെ.പി ഉറപ്പ് എഴുതി നൽകണമെന്ന് ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യ സർക്കാർ രൂപീകരണം വീണ്ടും പ്രതിസന്ധിയിലേക്ക്. രണ്ടര വർഷകാലത്തേക്ക ് മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കാമെന്ന വ്യവസ്ഥ ബി.ജെ.പി എഴുതി നൽകണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇതിന് ശേഷം മാ ത്രമേ സർക്കാർ രൂപീകരണത്തിനുള്ളുവെന്നാണ് ശിവസേനയുടെ നിലപാട്.
അമിത് ഷായോ ദേവേന്ദ്ര ഫട്നാവിസോ മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം പങ്കുവെക്കാമെന്ന് എഴുതി നൽകിയാൽ മാത്രമേ സഖ്യ രൂപീകരണത്തിന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തയ്യാറാകുവെന്ന് പാർട്ടി എം.എൽ.എ പ്രതാപ് സാരാനായിക് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ 50:50 എന്ന ഫോർമുലയാണ് മുന്നോട്ട് വെച്ചത്. രണ്ടര വർഷം ശിവസേന മുഖ്യമന്ത്രിയും രണ്ടര വർഷം ബി.ജെ.പി മുഖ്യമന്ത്രിയും. ഈ ഉറപ്പ് പാലിക്കാൻ അദ്ദേഹം തയാറാവണമെന്നും സാരാനായിക് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.