ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് യുട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്യാൻ അധികാരമില്ലെന്ന്
text_fieldsന്യൂഡൽഹി: യുട്യൂബ് ചാനലുകൾ നിരോധിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററിക്ക് അധികാരമില്ലെന്ന്. നേരത്തെ യുട്യൂബ് ചാനുകൾ നിരോധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയവും കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഐ.ടി നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ഐ.ടി മന്ത്രാലയത്തിന് മാത്രമാണ് ഇതിനുള്ള അധികാരം.
പ്രിന്റ്, ബ്രോഡ്കാസ്റ്റിങ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരമാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനുള്ളത്. ഡിജിറ്റൽ ന്യൂസ് മീഡിയയേയും നിയന്ത്രിക്കാൻ മന്ത്രാലയത്തിന് കഴിയും. എന്നാൽ, ഇതിന് വിരുദ്ധമായി യൂട്യൂബ് ചാനലുകളേയും മന്ത്രാലയം നിയന്ത്രിച്ചിരുന്നു.
മന്ത്രാലയത്തിന് ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കാൻ അധികാരമില്ലെന്ന് ബോംബെ, മദ്രാസ് ഹൈകോടതികളുടെ വിധികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി 10 ചാനലുകളിൽ നിന്നും 45 വിഡിയോകളാണ് മന്ത്രാലയം കഴിഞ്ഞയാഴ്ച നിരോധിച്ചത്. കഴിഞ്ഞ മാസത്തിലും ഇത്തരത്തിൽ വിഡിയോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററി നടത്തിയതെന്ന് ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.