ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും കശ്മീരിലെ സുരക്ഷയിൽ പുരോഗതിയില്ലെന്ന് ഒമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കിയതിന് ശേഷവും സംസ്ഥാനത്തെ സുരക്ഷസ്ഥിതിയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല.
സംസ്ഥാനത്തിന്‍റെ പ്രത്യേക അധികാരങ്ങൾ എടുത്ത് കളഞ്ഞതിന് ശേഷവും കൊലപാതകങ്ങൾ ഒന്നിന് പുറകെ ഒന്നായി തുടർച്ചയായി നടക്കുന്നു. കഴിഞ്ഞ ഏതാനം ആഴ്ചകളിൽ അത്തരത്തിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത് -ഒമർ അബ്ദുല്ല പറഞ്ഞു. കുറച്ച് ദിവസത്തേക്ക് ഇത് നിർത്തുമെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചഭാഷിണി നിരോധനത്തിൽ ജനങ്ങളുടെ വികാരമെന്താണെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചഭാഷിണി മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370തുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാട് കോടതിക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും നിയമം കൈയ്യിലെടുക്കില്ലെന്നും മറ്റൊരു രാജ്യത്തിന്‍റെ ഭാഷ സംസാരിക്കുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.