വരുമാനമില്ല; നവജാത ശിശുവിനെ സർക്കാറിന് കൈമാറി
text_fieldsചെന്നൈ: മധുരക്കു സമീപം നാലാമതായി ജനിച്ച പെൺകുഞ്ഞിനെ ജില്ല ശിശുക്ഷേമ സമിതിക്ക് കൈ മാറി. മതിയായ വരുമാനമില്ലാതെ കുടുംബം പട്ടിണിയിൽ കഴിയുന്നനിലയിൽ കുഞ്ഞിനെ വളർത്താൻ പ്രയാസമുണ്ടെന്ന് അധികൃതരെ അറിയിച്ചു. കൂലിത്തൊഴിലാളികളായ ദമ്പതികൾക്ക് ആൺകുട്ടിയും രണ്ടു പെൺമക്കളുമുണ്ട്.
അഞ്ചുദിവസം മുമ്പാണ് ഇവർക്ക് നാലാമത് കുഞ്ഞ് ജനിച്ചത്. ശിശുക്ഷേമ സമിതി ചെയർമാൻ വിജയശരവണെൻറ നേതൃത്വത്തിലാണ് കുഞ്ഞിനെ ഏറ്റെടുത്തത്. കുട്ടിയെ മധുര കരുമാത്തൂർ ശിശുക്ഷേമ ഭവനത്തിലേക്ക് മാറ്റി. മാതാപിതാക്കൾ രണ്ടുമാസത്തിനിടെ കുട്ടിയെ തിരികെ ആവശ്യപ്പെട്ടാൽ നൽകും. അല്ലാത്തപക്ഷം കുട്ടിയുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കും. പിന്നീട് നിയമപ്രകാരം ദത്തെടുത്ത് വളർത്താൻ താൽപര്യമുള്ളവർക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.