ലോക്ഡൗൺ കാലത്തെ പലിശ പൂർണമായും എഴുതിത്തള്ളില്ല
text_fieldsന്യൂഡൽഹി: വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച ലോക്ഡൗൺ കാലത്തെ പലിശ പൂർണമായും എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടുക, കൂടുതൽ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം, െമാറട്ടോറിയം കാലയളവിലെ പലിശക്ക് കൂട്ടുപലിശയോ പിഴപ്പലിശയോ ചുമത്തരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
നിക്ഷേപകർക്കും പെൻഷൻകാർക്കും ബാങ്കുകൾ പലിശ നൽേകണ്ടതുള്ളതിനാലും സ്വന്തംനിലക്ക് ഭരണപരമായ ചെലവുകളുള്ളതിനാലും ലോക്ഡൗൺ കാലത്തെ പലിശ പൂർണമായും എഴുതിത്തള്ളണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
െമാറട്ടോറിയം കാലയളവിലെ പലിശക്ക് കൂട്ടുപലിശയോ പിഴപ്പലിശയോ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അവ തിരിച്ചുനൽകുകയോ അടുത്ത തിരിച്ചടവിലേക്ക് വരവ് വെക്കുകയോ ചെയ്യണം.
നിക്ഷേപങ്ങളുടെ പലിശ കൊണ്ട് നടപ്പാക്കുന്ന നിരവധി ക്ഷേമ ഫണ്ടുകളുണ്ടെന്നും സുപ്രീംകോടതി തുടർന്നു. കൂട്ടുപലിശ എന്നത് ഒരുനിലക്ക് പലിശ അടക്കാത്തതിനുള്ള പിഴയാണ്. റിസർവ് ബാങ്ക് തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്ത് പിന്നെങ്ങനെ കൂട്ടുപലിശ ഈടാക്കുമെന്ന് സുപ്രീംേകാടതി ചോദിച്ചു.
ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് ലോക്ഡൗൺമൂലം പണം തിരിച്ചടക്കാൻ സാധ്യമാകില്ലെന്നുകണ്ട് കഴിഞ്ഞവർഷം മാർച്ച് ഒന്നു മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിൽ തിരിച്ചടവിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, എട്ട് വ്യത്യസ്ത വിഭാഗങ്ങളിൽപെട്ട രണ്ട് കോടി വരെയുള്ള വായ്പകൾക്ക് മാത്രം മൊറട്ടോറിയം കാലത്തെ പലിശയിൽ ഇളവ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
രണ്ട് കോടിയിൽ കുറഞ്ഞ വായ്പകൾക്ക് മാത്രം അക്കാലയളവിലെ പലിശക്ക് കൂട്ടുപലിശ ഒഴിവാക്കിയാൽ മതിയെന്ന കേന്ദ്രത്തിെൻറ നയത്തിൽ യുക്തിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അങ്ങനെ രണ്ട് കോടി രൂപ വരെയുള്ള ഏതാനും വായ്പകളിൽ മാത്രം വായ്പക്കാരന് പലിശയിൽ ഇളവ് നൽകുന്നതിൽ ന്യായീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.