കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല, കേസ് പരിഗണിക്കുന്നത് ഒമ്പതിലേക്ക് മാറ്റി
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹരജി പരിഗണിച്ച കർണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ച്, ഇ.ഡിയുടെ അഭ്യർഥന മാനിച്ചാണ് ജൂൺ ഒമ്പതിലേക്ക് ഹരജി മാറ്റിയത്.
കേസിൽ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് കോവിഡ് ബാധിച്ചതിനാൽ ഹരജി ജൂൺ 14ലേക്ക് മാറ്റിവെക്കണെമന്നായിരുന്നു അഭ്യർഥിച്ചത്. എന്നാൽ, ഇതിനെ എതിർത്ത ബിനീഷിെൻറ അഭിഭാഷകൻ ഗുരുകൃഷ്ണ കുമാർ കേസ് വരുംദിവസങ്ങളിൽ പരിഗണിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അവധിക്കാല ബെഞ്ച് ഒരാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അഡീഷനൽ സോളിസിറ്റർ ജനറലിന് ഹാജരാവാൻ കഴിയുന്നതുവരെ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകെൻറ ആവശ്യവും കോടതി തള്ളി.
ബിനീഷിെൻറ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ജൂൺ രണ്ടിനകം രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു മയക്കുമരുന്ന് കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി മുഹമ്മദ് അനൂപില്‍നിന്ന് ബിനീഷ് പണം കൈപ്പറ്റിയിട്ടില്ലെന്ന കാര്യം അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.
ബിനീഷിെൻറ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലേറെ രൂപയുടെ സ്രോതസ്സ് സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയിൽ സമർപ്പിച്ചതായി ബിനീഷിെൻറ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.