ഗ്രാമത്തില്‍ ഇന്റര്‍നെറ്റില്ല; ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ മല കയറി വിദ്യാര്‍ഥികള്‍
text_fieldsഐസ്വാള്‍: ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ ദിവസവും മല കയറുകയാണ് മിസോറാമിലെ ഏതാനും വിദ്യാര്‍ഥികള്‍. ഐസ്വാളില്‍നിന്നും 400 കിലോമീറ്റര്‍ അകലെ സൈഹ ജില്ലയിലെ മാഹ്‌റെയ് ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ അവസ്ഥ.
മിസോറാം സര്‍വകലാശാലയിലെ ഏഴു വിദ്യാര്‍ഥികളാണിവര്‍. 1700 ഓളം പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. രാജ്യം 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ 2ജി ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ഇവിടെ ലഭ്യമല്ല.
ആകെ ഇന്റര്‍നെറ്റ് ലഭിക്കുന്നത് ത്‌ലാവോ ത്‌ലാ കുന്നിന്‍ മുകളിലാണ്. മഴയില്‍നിന്നെല്ലാം രക്ഷ നേടാന്‍ മുളകൊണ്ട് കുടില്‍ കെട്ടിയാണ് കുന്നിന്‍ മുകളില്‍ ഇരുന്ന് ഓണ്‍ലൈനായി സെമസ്റ്റര്‍ പരീക്ഷ എഴുതുന്നത്.
വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.