Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണബ്​ മുഖർജി...

പ്രണബ്​ മുഖർജി ആർ.എസ്.എസി​െൻറ ക്ഷണം സ്വീകരിച്ചതിൽ തെറ്റില്ല: ശിവ സേന

text_fields
bookmark_border
പ്രണബ്​ മുഖർജി ആർ.എസ്.എസി​െൻറ ക്ഷണം സ്വീകരിച്ചതിൽ തെറ്റില്ല: ശിവ സേന
cancel

ന്യൂഡൽഹി: ആർ.എസ്​.സി​​​​െൻറ നാഗ്​പൂരിലെ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയോട്​  നീരസമില്ലെന്ന്​ ശിവസേന. ഇതു സംബന്ധിച്ച്​ ഒരു വിവാദങ്ങൾക്കും ഇല്ലെന്നും ശിവസേന വ്യക്​തമാക്കി. ആർ.എസ്.എസി​​​​െൻറ  പ്രത്യയശാസ്ത്രത്തോട്  അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.  എന്നാൽ ഇതൊരു ദേശീയ സംഘടനയാണ്. അവർ മുൻ രാഷ്ട്രപതിയെ ക്ഷണിച്ചാൽ അതിൽ വിവാദമുണ്ടാക്കാൻ പാടില്ല -ശിവസേന വക്താവ് സഞ്ജയ് റൗട്ട് അഭിപ്രായപ്പെട്ടു.

സമൂഹത്തി​​​​െൻറ ക്ഷേമത്തിന്​  ആർ.എസ്.എസും സംഭാവന ചെയ്തിട്ടു​െണ്ടന്നും അതിനാൽ  വിവാദങ്ങൾക്ക്​ യാതൊരു അർഥവുമില്ലെന്നും റൗട്ട്​ കൂട്ടിച്ചേർത്തു. 

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കരുതെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സി. കെ. ജാഫർ ഷെരീഫും പ്രണാബ് മുഖർജിക്ക് കത്തെഴുതിയിരുന്നു. ഇതിനു പിറകെയാണ്​ ശിവസേന നിലപാട്​ വ്യക്​തമാക്കിയത്​. 

കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം ആർ.എസ്.എസി​​​​െൻറ പ്രത്യയശാസ്ത്രത്തിലുള്ള തെറ്റുകളെ ചൂണ്മടിക്കാണനിക്കാൻ ഇൗ അവസരം ഉപയോഗപ്പെടുത്തണമെന്ന്​ പ്രണബ്​ മുഖർജിയോട്​ ആവശ്യപ്പെട്ടിരുന്നു.

നാഗ്പൂരിലെ ആർ.എസ്.എസ് ആസ്​ഥാനത്ത്​ ജൂൺ ഏഴിന് നടക്കുന്ന മൂന്നാം വാർഷ സംഘ ശിക്ഷാ വർഗ (എസ്.എസ്.വി ) യോഗത്തിലേക്കാണ്​  മുൻ രാഷ്​ട്രപതിക്ക്​ ക്ഷണമുള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspranab mukherjeeshiv senamalayalam newsndia news
News Summary - No issues with Pranab Mukherjee accepting RSS invitation to event Shiv Sena-india news
Next Story