ജമ്മു-കശ്മീർ എന്നും കേന്ദ്രഭരണപ്രദേശമായി നിലനിർത്തില്ല –അമിത് ഷാ
text_fieldsന്യൂഡൽഹി: എല്ലാകാലത്തും ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശമായി നിലനിർത്തില്ലെന്നും സുരക്ഷാസാഹചര്യം സാധാരണ നില കൈവരിച്ചാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
2018 ബാച്ച് ഐ.പി.എസ് പ്രബേഷനറി ഓഫിസർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തശേഷം ആരും അവിടെ കൊല്ലപ്പെട്ടിട്ടില്ല. 370ാം വകുപ്പ് കശ്മീരിെൻറ സംസ്കാരം സംരക്ഷിക്കുമെന്ന വാദം തെറ്റാണ്. ഇന്ത്യൻ ഭരണഘടനക്ക് എല്ലാ പ്രാദേശിക സ്വത്വങ്ങളെയും സ്വാഭാവികമായി സംരക്ഷിക്കാനാകും.
370െൻറ ദുരുപയോഗമാണ് അതിർത്തികടന്നുള്ള തീവ്രവാദത്തിെൻറ മൂലകാരണം. കശ്മീരിലെ 196 പൊലീസ് സ്റ്റേഷനുകളിൽ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമേ നിരോധനാജ്ഞ നിലവിലുള്ളൂ. ജനങ്ങളുടെ പ്രയോജനത്തിനായി ചില ധീരമായ തീരുമാനങ്ങൾ ആവശ്യമാണ്. ദേശീയ പൗരത്വപ്പട്ടിക ദേശസുരക്ഷക്കു മാത്രമല്ല, മെച്ചപ്പെട്ട ഭരണനിർവഹണത്തിനും അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.