പൗരത്വ സമരക്കാരുടെ ചിത്രംവെച്ച ബോർഡുകൾക്ക് നിയമസാധുതയില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിനിറങ്ങിയവരുടെ ചിത്രങ്ങളും വിലാസവും വെച്ചിറക്കിയ ബോർഡു കൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ബോർഡുകൾ ന ീക്കണമെന്ന അലഹബാദ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. വിഷയം പര ിഗണിക്കാനായി ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു.
അലഹബാദ് ഹൈകോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച അപ്പീലാണ് വിപുലമായ ബെഞ്ചിന് വിട്ടത്. അക്രമം നടത്താനാവില്ലെന്നും െതറ്റ് ചെയ്യുന്നവർക്കെതിരെ കേസെടുക്കണമെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു. എന്നാൽ, ഭരണകൂടം അതിനപ്പുറം പോയി അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാമോ എന്നും ജസ്റ്റിസ് ലളിത് ചോദിച്ചു.
വ്യക്തിയും ഭരണകൂടവും തമ്മിലുള്ള വ്യത്യാസെമന്താണെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് ലളിത് ചോദിച്ചു. നിയമം മൂലം നിരോധിക്കാത്ത എന്തും ഒരു വ്യക്തിക്ക് ചെയ്യാം. എന്നാൽ, നിയമം അധികാരപ്പെടുത്തുന്നത് മാത്രമേ ഒരു ഭരണകൂടത്തിന് ചെയ്യാനാവൂ എന്ന് ബെഞ്ച് ഒാർമിപ്പിച്ചു.
സമരക്കാരെ ആൾക്കൂട്ട ആക്രമണത്തിന് വിട്ടുകൊടുക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇത്തരം ബോർഡുകളെന്ന് പോസ്റ്ററിൽ ചിത്രം പതിപ്പിക്കപ്പെട്ടവർക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി വാദിച്ചു.
പൗരത്വബിൽ വിരുദ്ധ സമരത്തിന് ഇറങ്ങിയവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് യു.പി സർക്കാർ പ്രക്ഷോഭകരുടെ ചിത്രവും വിലാസവുമടങ്ങിയ കൂറ്റൻ ബോർഡ് തെരുവുകളിൽ പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.