കോൺഗ്രസ് സർക്കസായി മാറി; നേതാക്കൾക്ക് പാർട്ടിയിലുള്ള നിയന്ത്രണം നഷ്ടമായെന്ന് ശിവരാജ് സിങ് ചൗഹാൻ
text_fieldsന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പാർട്ടി ഒരു സർക്കസായി മാറിയെന്ന് ചൗഹാൻ പരിഹസിച്ചു. ബുർഹാൻപൂരിൽ നടന്ന റാലിയിലായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം. രാഹുൽ ഗാന്ധിയല്ല കോൺഗ്രസ് പാർട്ടി. ഇടക്കാല പ്രസിഡൻറ് സോണിയയാണ് കോൺഗ്രസിനെ നയിക്കുന്നത്. എന്നാൽ, ഒരു മുഖ്യമന്ത്രിയെ മാറ്റാനുള്ള പൂർണ്ണ അധികാരം രാഹുലിനാണെന്ന് ചൗഹാൻ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിെൻറ പരാമർശം. പ്രശ്നങ്ങളില്ലാതെ പഞ്ചാബിനെ നയിച്ചിരുന്ന അമരീന്ദറിനെ മാറ്റി ചരൺജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും സന്തുഷ്ടരല്ലെന്നും ചൗഹാൻ ആരോപിച്ചു.
ഭൂപേക്ഷ് ബാഗലും ടി.എസ് ദേവു സിങ്ങും മുഖ്യമന്ത്രി കസേരക്കായി അടികൂടുകയാണ് മധ്യപ്രദേശിൽ കമൽനാഥിനെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കി. കമൽനാഥിെൻറ മകനെ നകുൽനാഥിനെ യൂത്ത്വിങ് പ്രസിഡൻറാക്കി. കമൽനാഥിനെ ആശ്രയിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസിെൻറ നിലനിൽപ്പെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.