തുടർച്ചയായി ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടും കേന്ദ്രസർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: തുടർച്ചയായി ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടും കേന്ദ്രസർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൈസൂരു-ദർബംഗ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
ബാലസോർ ട്രെയിൻ അപകടത്തിന്റെ തനിയാവർത്തനമാണ് മൈസൂരു-ദർബംഗ ട്രെയിൻ അപകടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടിടത്തും പാസഞ്ചർ ട്രെയിൻ ഗുഡ്സ് വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാലസോർ അപകടത്തിൽ നിരവധി പേർ മരിച്ചുവെങ്കിലും കേന്ദ്രസർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉണരുമ്പോഴേക്കും എത്ര കുടുംബങ്ങൾ തകരുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
മൈസൂരു-ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയിരുന്നു. അപകടത്തിൽ ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ തീപിടിത്തവുമുണ്ടായി. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.