പ്രാദേശിക പിന്തുണയില്ല; പഞ്ചാബിലെ അഗ്നിപഥ് റാലികൾ മറ്റ് സംസ്ഥാനങ്ങിലേക്ക് മറ്റാൻ ആലോചനയുമായി അധികൃതർ
text_fieldsജലന്ധർ: പഞ്ചാബിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലികൾ നടത്താൻ സൈനിക ഉദ്യോഗസ്ഥർക്ക് പ്രദേശിക പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് ചീഫ് സെക്രട്ടറി വി.കെ ജഞ്ജുവക്ക് ജലന്ധറിലെ ആർമിയുടെ സോണൽ റിക്രൂട്ട്‌മെന്റ് ഓഫിസറുടെ കത്ത്. അഗ്നിപഥ് റിക്രൂട്ട്മെന്‍റ് ഡ്രൈവ് സംബന്ധിച്ച് പ്രദേശിക ഭരണകൂടങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ലെങ്കിൽ റിക്രൂട്ട്മെന്‍റ് റാലി അയൽ സംസ്ഥാനങ്ങളിൽ നടത്തുമെന്നും സൈനിക അധികൃതർ വ്യക്തമാക്കി. ക്രമസമാധാന പരിപാലനത്തിനും ആൾക്കൂട്ട നിയന്ത്രണത്തിനും സഹായം നൽകാൻ സൈന്യം പൊലീസിനോട് സഹായം തേടിയിട്ടുണ്ട്.
അതേസമയം, സൈന്യവുമായി സഹകരിക്കുന്നുണ്ടെന്നും റിക്രൂട്ട്മെന്‍റ് റാലിക്ക് ഒരു നിശ്ചിത തിയതിയില്ലെന്നും ജലന്ധർ സി.പി. ഗുർശരൺ പറഞ്ഞു. ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ സൈന്യത്തിന്‍റെ അടിസ്ഥാന ഘടന തകർക്കുന്നതാണ് അഗ്നിപഥ് പദ്ധതിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.