കോളജ് പ്രവേശനത്തിനും സർക്കാർ ജോലിക്കും ഉടൻ മറാത്ത സംവരണമില്ല -സുപ്രീംകോടതി
text_fields
ന്യൂഡൽഹി: മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ഇപ്പോൾ ജോലികൾക്കോ കോളേജ് പ്രവേശനത്തിനോ മറാത്ത സംവരണം അനുവദിക്കാനാവില്ല. അത്തരമൊരു സംവരണത്തിെൻറ സാധുത പരിശോധിക്കാൻ വിഷയം വിശാല ബെഞ്ചിലേക്ക് അയച്ചതായും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച് സംവരണത്തിെൻറ ഭരണഘടനയെക്കുറിച്ച് പരിശോധിക്കുക.
ഈ വർഷം മറാത്ത ക്വാട്ടയിൽ പ്രവേശനം നിർത്തിവച്ചിട്ടുണ്ടെങ്കിലും ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്ന് ബെഞ്ച് അറിയിച്ചു. മറാത്ത ക്വട്ട കൂടി അനുവദിക്കുകയാണെങ്കിൽ മൊത്തം സംവരണം സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള 50 ശതമാനം പരിധി കവിയുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് കോടതി വിധി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മഹാത്ത വിഭാഗത്തിലുള്ളവർക്ക് 16 ശതമാനം സംവരണം അനുവദിക്കുന്ന നിയമം മഹാരാഷ്ട്ര പാസാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള നിയമത്തിെൻറ ഭരണഘടനാ സാധുത ബോംബെ ഹൈകോടതി ശരിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ മൊത്തം സംവരണം 50 ശതമാനത്തിൽ അധികം ആകുമെന്നതിനാൽ, 16 ശതമാനം സംവരണം എന്നത് സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻെറ ശിപാര്‍ശപ്രകാരമുള്ള 12- 13 ശതമാനമായി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജൂലൈ ഒന്നിന് മഹാരാഷ്ട്ര നിയമസഭ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറാത്ത സംവരണത്തെ 16 ശതമാനത്തിൽ നിന്ന് 12 ശതമാനവും സർക്കാർ ജോലികളിൽ 13 ശതമാനവുമാക്കി കുറക്കുന്ന ബിൽ പാസാക്കി.
ബോംബെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലൈയിൽ ഹരജികൾ സമർപ്പിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി അത് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.