ഇൻഡിഗോ വിമാനങ്ങളിൽ ഭക്ഷണം നിർത്തും
text_fieldsന്യൂഡൽഹി: ലോക്ഡൗണിനു ശേഷം വാണിജ്യ സർവിസുകൾ പുനരാരംഭിച്ചാൽ കടുത്ത കരുതൽ നടപ ടികൾ തുടരുമെന്ന് ഇൻഡിഗോ എയർലൈൻസ്. ഇടവിട്ട് വിമാനം നന്നായി ശുചിയാക്കുന്നതിനു പുറമെ വിമാനങ്ങളിൽ ഭക്ഷണം അവസാനിപ്പിക്കുന്നതും വിമാനത്താവളങ്ങളിെല ബസുകളുടെ പകുതി സീറ്റുകളിൽ മാത്രം യാത്രക്കാരെ കയറ്റുന്നതും ഇതിെൻറ ഭാഗമായി നടപ്പാക്കും.
21 ദിവസത്തെ ലോക്ഡൗൺ പൂർത്തിയാക്കി ഘട്ടംഘട്ടമായി രാജ്യത്ത് സർവിസുകൾ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ചില ആഭ്യന്തര റൂട്ടുകളിൽ മാത്രമാകും വിമാനങ്ങൾക്ക് അനുമതിയുണ്ടാവുക. കോവിഡ് പ്രതിരോധത്തിന് പുതിയ നടപടിച്ചട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും ഇൻഡിഗോ സി.ഇ.ഒ റോണോജോയ് ദത്ത പറഞ്ഞു.
കേന്ദ്ര വ്യോമയാന അധികൃതരും നടപടിച്ചട്ട രൂപവത്കരണത്തിെൻറ അന്തിമ ഘട്ടത്തിലാണ്. ഇതുപ്രകാരം വിമാനങ്ങളിൽ മധ്യസീറ്റും അവസാന മൂന്നുവരി സീറ്റുകളും ഒഴിച്ചിടേണ്ടിവരും. വിമാനത്തിനകത്തും ഡ്യൂട്ടി ഫ്രീ കടകൾ വഴിയുമുള്ള വ്യാപാരം അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.