മായാവതി ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്ന് ബി.എസ്.പി
text_fieldsന്യൂഡൽഹി: ബി.എസ്.പി അധ്യക്ഷ മായാവതി ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്ന് പാർട്ടി. ഇന്ന് ഡൽഹിയിൽ മായാവത ി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തുടക്കമിടുെമന്നും റിപ് പോർട്ടുകളുണ്ടായിരുന്നു. അതേ തുടർന്നാണ് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് പാർട്ടി വ്യക്തമാക്കിയത്.
മായാവതിക്ക് ഇന്ന് ഡൽഹിയിൽ ഒരു പരിപാടിയുമില്ലെന്നും അവർ ലഖ്നോവിൽ തന്നെയുണ്ടെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് സതീഷ് ചന്ദ്ര മിശ്ര അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിറകെയാണ് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷമാകാം സഖ്യചർച്ചകൾ എന്നാണ് പാർട്ടി തീരുമാനം.
തെരെഞ്ഞടുപ്പ് ഫലം വരാനിരിക്കെ സഖ്യ ചർച്ചകൾക്കായി മായാവതി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിെയയും സന്ദർശിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഞായറാഴ്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ലഖ്നോവിലെത്തി മായാവതിയെ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.