ത്രിപുരയിൽ 25 വർഷത്തെ ഇടതുഭരണത്തിനിടെ ആൾക്കൂട്ട ആക്രമണമുണ്ടായിട്ടില്ല- മാണിക് സർക്കാർ
text_fieldsന്യൂഡൽഹി: ത്രിപുരയിൽ 25 വർഷത്തെ ഇടതുപക്ഷ ഭരണത്തിനിടെ ഒരു ആൾക്കൂട്ട ആക്രമണം പോലും ഉണ്ടായിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി മാണിക് സർകാർ. സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ വീഴ്ചകൾ ജനങ്ങൾ ചൂണ്ടിക്കാട്ടുേമ്പാൾ അതിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ആൾക്കൂട്ട ആക്രമണങ്ങൾ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറുേമ്പാൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെെട്ടന്നും മാണിക് സർക്കാർ ചൂണ്ടിക്കാട്ടി. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രതിഷേധ പരിപാടിയിൽ പെങ്കടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിെൻറയും ജാതിയുടെയും സമുദായത്തിെൻറയും പേരിൽ ജനങ്ങളെ വേർതിരിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ത്രിപുരയിൽ നാലുപേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 25 വർഷത്തെ ഇടതുഭരണത്തിനിടെ അത്തരം ഒരു സംഭവം പോലും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. കുട്ടികളെ തട്ടികൊണ്ടുപോകൽ, ആൾക്കൂട്ട ആക്രമണം, ഗോരക്ഷയുടെ പേരിലുള്ള ആക്രമണം തുടങ്ങിയ കേന്ദ്രസർക്കാറിെൻറ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ കുതന്ത്രങ്ങളാണ്. ന്യൂനപക്ഷവിഭാഗങ്ങളും ദലിതരുമാണ് ഇത്തരം മനോരോഗികളുടെ ഇരയാകുന്നത്. ബി.ജെ.പിക്കെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ കൈയ്യൂക്ക് കാട്ടുകയാണ് സർക്കാറെന്നും മാണിക് സർകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.