ഗോവ യാത്രക്ക് പണം നൽകിയില്ല; മാതൃസഹോദര ഭാര്യയെ കൊന്നു
text_fieldsബംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം ഗോവ യാത്രക്ക് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ എൻജിനീയറിങ് വിദ്യാർഥി മാതൃസഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഡിയാണ് (20) ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യയെ (40) കൊന്നത്.
കഴിഞ്ഞ മാസം 12 മുതൽ സുകന്യയെ കാണാനില്ലായിരുന്നു. ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെന്നാർഘട്ടെക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഗോവ യാത്രക്ക് പണം ചോദിക്കുന്നതിനായാണ് ജസ്വന്ത് 12ന് വിജയവാഡയിൽനിന്ന് സുകന്യയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതോടെ മാല കവർന്നെടുക്കാനായി സുകന്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വിജനമായ പ്രദേശത്ത് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.