ഒളിച്ചുകളിയില്ല; ആവശ്യമെങ്കിൽ സേന അതിർത്തി കടക്കും- മുന്നറിയിപ്പുമായി കരസേന മേധാവി
text_fieldsന്യൂഡല്‍ഹി: ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണം പാകിസ്താനുള്ള സന്ദേശമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. പാ കിസ്താൻ സമാധാന അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും റാവത്ത് പറഞ്ഞ ു.
ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് നിയന്ത്രണരേഖ ലംഘിക്കേണ്ടി വന്നാല്‍ വ്യോമമാർഗമോ കരമാർഗമോ പോകും. ച ിലപ്പോള്‍ രണ്ട് വഴിയും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കരസേനാ മേധാവി പാകിസ്താനെതിരെ ആഞ്ഞടിച്ചത്.
പാകിസ്താന്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ്. ജമ്മു കശ്മീരില്‍ കേന്ദ്രസർക്കാർ നടപ്പാക്കിയ തീരുമാനത്തിനെതിരെ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താെൻറ നീക്കമെന്നും റാവത്ത് പറഞ്ഞു.
ഒരു യുദ്ധമുണ്ടായാല്‍ സാമ്പ്രദായിക രീതികൾക്ക് പകരം ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്താെൻറ വാദത്തെ റാവത്ത് തള്ളി. പാകിസ്താെൻറ അത്തരമൊരു നീക്കം അന്താരാഷ്ട്ര സമൂഹം അനുവദിക്കില്ലെന്നും ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അത്തരം നീക്കങ്ങള്‍ സൈനിക നടപടികളിലൂടെ പരാജയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിെൻറ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനും കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിനും പിന്നാലെയാണ് ഇന്ത്യ- പാക് അസ്വാരസ്യങ്ങൾ വർധിച്ചത്്. എന്നാൽ കശ്മീരിലെ ജനങ്ങൾ അത് അവരുടെ നന്മക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 30 വർഷത്തെ അക്രമങ്ങൾക്ക് ശേഷം സമാധാനം നേടാനുള്ള ജനങ്ങളുടെ അവസരമാണിതെന്നും റാവത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.